Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stage Set For

ത​ദ്ദേ​ശ​പ്പോ​രി​നു ക​ള​മൊ​രു​ങ്ങു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന അം​​​ഗ​​​മാ​​​യി​​​രി​​​ക്കേ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു ജ​​​യി​​​ച്ചു​​​ക​​​യ​​​റി​​​യ ഏ​​​ഴു പേ​​​രു​​​ടെ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മ​​​ത്സ​​​ര​​​ത്തി​​​നു ക​​​ള​​​മൊ​​​രു​​​ങ്ങു​​​ന്നു. ത​​​ദ്ദേ​​​ശ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ങ്കി​​​ലും വി​​​ഐ​​​പി വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ​​​ത്തു​​​ന്പോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ താ​​​പ​​​നി​​​ല ഉ​​​യ​​​രും.

ഫാ​​​ത്തി​​​മ ത​​​ഹ്‌​​​ലി​​​യ (പേ​​​രാ​​​ന്പ്ര), സു​​​ധീ​​​ർ​​​ഷാ പാ​​​ലോ​​​ട് (വാ​​​മ​​​ന​​​പു​​​രം), ദീ​​​പ​​​ക് ജോ​​​യ് (തൃ​​​പ്പൂ​​​ണി​​​ത്തു​​​റ), വി​​​നു ജോ​​​ബ് (ച​​​ങ്ങ​​​നാ​​​ശേ​​​രി), സി.​​​വി. ശാ​​​ന്ത​​​കു​​​മാ​​​ർ (അ​​​ടൂ​​​ർ), സു​​​മേ​​​ഷ് അ​​​ച്യു​​​ത​​​ൻ (ചി​​​റ്റൂ​​​ർ), ടി.​​​എം.​​​ ശ​​​ശി (ആ​​​ല​​​ത്തൂ​​​ർ) എ​​​ന്നി​​​വ​​​ർ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഏ​​​ഴി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രം. 38 ത​​​ദ്ദേ​​​ശ വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് സെ​​​പ്റ്റം​​​ബ​​​ർ 28നു ​​​പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​ൽ ഏ​​​ഴി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു പ​​​ക​​​രം മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ക.

ഫാ​​​ത്തി​​​മ ത​​​ഹ്‌​​​ലി​​​യ- കോ​​​ഴി​​​ക്കോ​​​ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കു​​​റ്റി​​​ച്ചി​​​റ വാ​​​ർ​​​ഡ്, സു​​​ധീ​​​ർ​​​ഷാ പാ​​​ലോ​​​ട്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ക​​​ല്ല​​​റ ഡി​​​വി​​​ഷ​​​ൻ, ദീ​​​പ​​​ക് ജോ​​​യ്- കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഡെപ്യൂ​​​ട്ടി മേ​​​യ​​​ർ- അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വ് ഡി​​​വി​​​ഷ​​​ൻ, വി​​​നു ജോ​​​ബ്- കോ​​​ട്ട​​​യം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് തൃ​​​ക്കൊ​​​ടി​​​ത്താ​​​നം ഡി​​​വി​​​ഷ​​​ൻ, സി.​​​വി. ശാ​​​ന്ത​​​കു​​​മാ​​​ർ- അ​​​രു​​​വാ​​​പ്പു​​​ലം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം, സു​​​മേ​​​ഷ് അ​​​ച്യു​​​ത​​​ൻ- ചി​​​റ്റൂ​​​ർ- ത​​​ത്ത​​​മം​​​ഗ​​​ലം ന​​​ഗ​​​ര​​​സ​​​ഭ, ടി.​​​എം. ശ​​​ശി- ആ​​​ല​​​ത്തൂ​​​ർ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് എ​​​ന്നി​​​വ​​​ർ​​​ക്കു പ​​​ക​​​ര​​​മാ​​​ണ് പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​ത്. ഇ​​​വ​​​രി​​​ൽ ആ​​​റു​ പേ​​​ർ യു​​​ഡി​​​എ​​​ഫു​​​കാ​​​രും ഒ​​​രാ​​​ൾ ഇ​​​ട​​​തുമു​​​ന്ന​​​ണി പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​ണ്.

സ​​​ർ​​​ക്കാ​​​ർ​​ജോ​​​ലി ല​​​ഭി​​​ക്ക​​​ൽ, മ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ണ്ടി വ​​​ന്ന വാ​​​ർ​​​ഡു​​​ക​​​ളു​​​ണ്ട്. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ നി​​​യ​​​മ​​​സ​​​ഭാതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​ന​​​കീ​​​യ ബ​​​ന്ധ​​​മു​​​ള്ള ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ നി​​​യ​​​മ​​​നം വൈ​​​കി​​​യ​​​തും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വൈ​​​കാ​​​ൻ ഇ​​​ട​​​യാ​​​ക്കി. മു​​​ൻ സ​​​ർ​​​ക്കാ​​​ർ ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​യാ​​​ളെ ഗ​​​വ​​​ർ​​​ണ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല. തു​​​ട​​​ർ​​​ന്ന് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് എ​​​ൻ. ശേ​​​ഷാ​​​ദ്രി​​​നാ​​​ഥ​​​ന്‍റെ നി​​​യ​​​മ​​​ന​​​മാ​​​യ​​​ത്.

Latest News

Corehub Up